തലപ്പുലം കളത്തൂക്കടവിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട ആളുടെ ബന്ധുതന്നെ

ഈരാറ്റുപേട്ട :യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മധ്യവയസ്കൻ പോലീസിന്റെ പിടിയിൽ. തലനാട്‌ ഞണ്ടുകല്ല് ഭാഗത്ത്‌ മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51) എന്നയാളാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.

ഇയാള്‍ തന്റെ സഹോദരി പുത്രനായ ലിജോ ജോസ് (31)നെയാണ് കുത്തി കൊലപ്പെടുത്തിയത്. ഈരാറ്റുപേട്ട തലപ്പലം കളത്തുകടവ്-വെട്ടിപ്പറമ്പ് റോഡ് ഭാഗത്ത് വെച്ചാണ് ഇയാള്‍ ലിജോ ജോസിനെ  കുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു.

ഇത് കണ്ട് തടയാൻ ശ്രമിച്ച തന്റെ മകനെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ജോസ് മുൻപ് ആലപ്പുഴ ജില്ലയിലെ മുക്കുപണ്ടം കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ജയിലിൽ മോചിതനായത്.

കൂടാതെ ഇയാൾ ഈരാറ്റുപേട്ട സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്. ജോസ് സെബാസ്റ്റ്യനും, ലിജോ ജോസും  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ജോസിനെ പിടികൂടിയത് .ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !