കാസർകോട് : ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി ഒന്നര മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ചിത്താരി സ്കൂളിന് സമീപം ഇന്നലെ രാത്രി 8:30 യോടെയാണ് സംഭവം. റെയിൽവേ ഗേറ്റ് ഇല്ലാത്ത സ്ഥലത്ത് കൂടി ട്രാക്ടർ പാളം മുറിച്ച് കടത്താൻ ശ്രമിച്ചതോടെ കുടുങ്ങുകയായിരുന്നു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് വിവരം ആർപിഎഫിനെ അറിയിച്ചത്.
റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും എത്തിയാണ് ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ ട്രാക്ടർ മാറ്റിയത്.
ട്രാക്ടർ കുടുങ്ങിയ സമയത്ത് ഷൊർണൂർ ഭാഗത്തേക്ക് ട്രെയിൻ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ഡ്രൈവറെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.