കോഴിക്കോട്: ഹോട്ടൽ വ്യാപാരിയായ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൽ മൂന്നാം പ്രതി ആഷിഖിന് നേരിട്ട് പങ്കെടുത്തിരുന്നെന്നു പോലീസ്.
ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു. ഫർഹാന വിളിച്ചിട്ടാണ് ആഷിഖ് കോഴിക്കോട്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ എത്തുമ്പോൾ സിദ്ദിഖും ഷിബിലിയും മദ്യപിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ വാക്‌തർക്കമായി. ആഷിഖ് സിദ്ദിഖിനെ ചവിട്ടിവീഴ്‌ത്തി. തുടർന്നുള്ള ആക്രമണത്തിലാണ് സിദ്ദിഖ് മരണപെട്ടത് . മരണം ഉറപ്പാക്കിയശേഷം ആഷിഖ് മടങ്ങി.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ തങ്ങിയ അഷിഖിനെ സിദ്ദിഖിന്റെ കാറിൽ എത്തിയ ഫർഹാനയും ഷിബിലിയും ബീച്ചിലേക്ക് കൊണ്ടുപോയി.
മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി തള്ളാൻ തീരുമാനിച്ചത് ഇവിടെ വച്ചാണ്. മിഠായിത്തെരുവിലെ കടയിൽനിന്ന് ട്രോളി ബാഗ് വാങ്ങി. ഇതിനുശേഷം ആഷിഖ് മടങ്ങി. തുടർന്ന് ഷിബിലിയും ഫർഹാനയും മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി.
ഒരു ബാഗിൽ കൊള്ളാത്തതിനാൽ മറ്റൊരു ട്രോളി ബാഗ് കൂടി വാങ്ങി. ബാഗുമായി അഗളിയിലേക്ക് പുറപ്പെട്ട ഇവർ വഴിയിൽവച്ച് ആഷിഖിനെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആഷിഖിനെ ഹോട്ടലിലെത്തിച്ച് പോലീസ് തെളിവെടുത്തു.ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ആഷിഖിനെ കൊലപാതകം നടന്ന ഹോട്ടലിലെത്തിച്ച് തെളിവെടുത്തു.
കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിൽ തിരൂർ സിഐ എം ജെ ജിജോയുടെ നേതൃത്വത്തിലാണ് ഇന്നലെ പകൽ 11.ന് എത്തിച്ചത്.
തുടർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയ ജി 4 റൂമിലെത്തി തെളിവ് ശേഖരിച്ചു. 12 ഓടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷകസംഘം ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ മലബാർ കടയിൽ എത്തിച്ചു തെളിവെടുത്തു.
വെഴിയാഴ്‌ച പ്രതികളായ ഫർഹാനയെയും ഷിബിലിയെയും ഹോട്ടലിൽ എത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ഫർഹാനയെയും ഷിബിലിയെയും വെള്ളിയാഴ്ച തിരൂർ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി.
ആഷിഖിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും.കേസ് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റാൻ ആലോചനയുണ്ട്. കൊലപാതകവും ഗൂഢാലോചനയും നടന്ന ഹോട്ടൽ, കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളും മറ്റുപകരണങ്ങളും വാങ്ങിയ കടകൾ എന്നിവ കോഴിക്കോട്ടായ സാഹചര്യത്തിലാണ് കേസ് മാറ്റുന്നത് പരിഗണിച്ചത്.
ആഷിഖിനെ കോടതിയിൽ ഹാജരാക്കിയശേഷമായിരിക്കും കേസ് മാറ്റുന്നത് തീരുമാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.