''10 രൂപയ്ക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് വ്യത്യസ്ത സമര പരിപാടിയുമായി മഹിളാമോർച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ''

കാഞ്ഞിരപ്പള്ളി ;സംസ്ഥാന സർക്കാരിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാമോച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി.

വ്യജ സർടിഫിക്കറ്റ് ഹാജരാക്കി ഇടതുപക്ഷ യുവജന സംഘടനാ നേതാക്കൾ ജോലിയും നിയമനങ്ങളും നേടുന്നതിനെതിരെ പൊൻകുന്നം ബസ്റ്റാന്റിൽ 10 രൂപയ്ക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് മഹിളാമോർച്ചയുടെ വ്യത്യസ്ത സമരം.

പൊൻകുന്നം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പരുപാടി ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തു നടക്കുന്നത് വൻ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ഹരി പൊൻകുന്നത്ത് പറഞ്ഞു.

ഇടതുപക്ഷ യുവജന സംഘടനാ നേതാക്കൾ ഉൾപ്പെട്ട ഗുരുതര വിദ്യാഭ്യാസ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ സിപിഎം നേതാക്കളാണെന്നും വിഷയത്തിൽ വലിയരീതിയിലുള്ള അന്വേഷണം വേണമെന്നും ഹരി ആവശ്യപ്പെട്ട്.

നിരവധി ആളുകൾ പങ്കെടുത്ത പരുപാടിയിൽ ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ വി നാരായണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സ്വപ്ന ശ്രീരാജ് , ജനറൽ സെക്രട്ടറി  ലിജു ലാൽ, മണ്ഡലം വൈസ് പ്രസിഡണ്ട്  ഗംഗ രാജേഷ്, മണ്ഡലം കമ്മിറ്റി അംഗം മഞ്ജു പ്രകാശ്, ചിറക്കടവ് പഞ്ചായത്ത് മെമ്പർ ഉഷ ശ്രീകുമാർ , ചിറക്കടവ് ഏരിയ പ്രസിഡണ്ട് പ്രശാന്ത് മാലമല എന്നിവർ പങ്കെടുത്തു.

പൊൻകുന്നം ബസ്സ് സ്റ്റാൻഡിൽ പത്തുരൂപയ്ക്കു വിതരണം ചെയ്ത സർട്ടിഫിക്കറ്റുകൾ വാങ്ങാൻ നിരവധി ആളുകളാണ് എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !