കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹരിത സഭ ഉഴവൂര്‍ തെരുവത്ത് ഹാളില്‍ വച്ച് നടന്നു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന് കെ എം അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു ഹരിതസഭയുടെ ഉത്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന് കെ എം ല്‍ നിന്നും വൃക്ഷത്തൈ ഏറ്റുവാങ്ങിയാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പൊതു സമ്മേളനം ഉത്ഘാടനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, മെമ്പര്‍മാരായ ജോണിസ് പി സ്റ്റീഫന്‍, ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ജു പി ബെന്നി, ബിനു ജോസ്, മേരി സജി, ബിന്‍സി അനില്‍,
ശ്രീനി തങ്കപ്പന്, റിനി വില്‍സണ്‍ , സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളി രാജ് കുമാര്‍ , പഞ്ചായത്ത് അസി. സെക്രട്ടറി സുരേഷ് കെ ആര് എന്നിവര്‍ സന്നിഹിതരായിരുന്നു. പൊതു സമ്മേളനത്തിനു ശേഷം ഹരിതകർമ്മസേനയെ ആദരിക്കുന്ന ചടങ്ങ് നടന്നു. ഹരിതസഭയില്‍ സന്നിഹിതരായിരുന്നവരെ ഗ്രൂപ്പുകളായി തിരിച്ച് മാലിന്യ സംസ്കരണത്തിന് പൊതു ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും സംബന്ധിച്ച് വിശദമായ ചര്‍ച്ചയും ലഭ്യമായ റിപ്പോർട്ട് അവതരണവും നടന്നു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസഭയുടെ ജില്ലാ തല നിരീക്ഷകരായി നിര്‍മ്മല സെബാസ്റ്റ്യന്‍, സിന്ധു എന്നിവര്‍ സന്നിഹിതരായിരുന്നു. ഹരിതസഭ എക്സ്പേർട് പാനല്‍ അംഗങ്ങളായി റിട്ട അധ്യാപകന് ലൂക്കോസ് നടുവീട്ടില്‍ ,ശൈലജ ടീച്ചർ, പുരുഷോത്തമന് കളപ്പുരയ്ക്കല്‍ എക്സ്-സര്വ്വീസ്മാനായ കെ എല്‍ കുരുവിള ,കളപ്പുരയ്ക്കല്‍ എന്നിവർ ഹരിത സഭയുടെ നേതൃത്വം വഹിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.