ഈരാറ്റുപേട്ട : വാഗമൺ റോഡിന്റെ പുനർനിർമാണം പൂർത്തിയായി. വാഗമണ്ണിലേക്ക് പാലാ, ഈരാറ്റുപേട്ട മേഖലകളിൽനിന്നുള്ള യാത്ര ഇനി മുതൽ സുഗമമാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡുപണി കരാറെടുത്ത് നാലുമാസംകൊണ്ട് അതിവേഗം പൂർത്തിയാക്കിയത്.
പത്തു വർഷത്തിലേറെയായി തകർന്നുകിടന്ന റോഡിന്റെ പുനരുദ്ധാരണത്തിന് 2021 ഒക്ടോബറിൽ 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറിൽ സാങ്കേതികാനുമതിയും നൽകിയിരുന്നു. കിഫ്ബിയിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ ബി.എം.ബി.സി. നിലവാരത്തിൽ റോഡ് നിർമിക്കാനായിരുന്നു സർക്കാർ പദ്ധതി.
16.87 കോടി രൂപയ്ക്ക് 2022 ഫെബ്രുവരിയിൽ കരാർ വെച്ചു. ആറുമാസംകൊണ്ട് റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധന. നിർമാണപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി.
പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് രണ്ടാമത് ടെൻഡർ എടുത്ത് 24 കിലോമീറ്റർ റോഡ് നിർമാണം നാലുമാസംകൊണ്ട് പൂർത്തീകരിച്ചു
ഇന്ന് നാലുമണിക്ക് ഈരാറ്റുപേട്ടയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും.
മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്തുവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം എം.എൽ.എ.യുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നും വലിയതോതിൽ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ശോചനീയാവസ്ഥ. നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.