പുനലൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സുമേഷിന്‍റെ മരണമൊഴി പുറത്ത്

കൊല്ലം:പുനലൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സുമേഷിന്‍റെ മരണമൊഴി പുറത്ത്. സിപിഎം കൗൺസിലറായ അരവിന്ദാക്ഷനാണ് തന്നെ കുത്തിയതെന്നാണ് കൊല്ലപ്പെട്ട സുമേഷിന്‍റെ മൊഴി.

സുമേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് പുനലൂരിൽ കരിദിനം ആചരിക്കും.

ഇന്നലെ വൈകിട്ടാണ് കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ‍ബിജെപി പ്രവർത്തകൻ സുമേഷ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചപ്പോൾ സുമേഷ് പറഞ്ഞ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്.

സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷനാണ് തന്നെ കുത്തിയത് എന്നാണ് സുമേഷ് നല്‍കിയിരുന്ന മൊഴി. അതേസമയം, സിപിഎം കൗൺസിലറായ അരവിന്ദാക്ഷൻ കാലിന് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സിപിഎം പ്രവര്‍ത്തകരായ നിധിൻ സജികുമാർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !