വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക മരിച്ചു.

ഇടുക്കി. വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക മരിച്ചു. സുബ്ബുലക്ഷ്മി (80) ആണ് ഇടുക്കി കുഞ്ചിതണ്ണിയിൽ വൈദ്യുത ആഘാതമേറ്റ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങിയ  സുബ്‌ലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണത്.

കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകൾ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു വർഷങ്ങളായി സുബ്ബലക്ഷ്മി താമസിച്ചിരുന്നത്.

മഹാലക്ഷ്മിയും ഭർത്താവ്  അർജുനനും തോട്ടത്തിൽ ജോലിക്കായി പോയ സമയത്ത് ആയിരുന്നു സംഭവം നടന്നത്. ഉടൻ സമീപവാസികൾ എത്തിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ സുബ്ബലക്ഷ്മിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.

പിന്നീട് വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ്  സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. സുബ്ബലക്ഷ്മിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ മൃതദേഹം. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !