ഇടുക്കി :വൈദികനെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപാ തട്ടിയെടുത്ത കേസിൽ പാലാ സ്വദേശി അറസ്റ്റിൽ.
പാലാ നെച്ചിപ്പുഴൂർ ഉറമ്പിൽ ജിഷാദ് (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി വിൽപ്പന നടത്തി പണം സമ്പാദിക്കാമെന്ന് വ്യവസായിയെ ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വൈദികനായി ചമഞ്ഞ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി. കൈമൾ ഉൾപ്പടെ ആറു പേർ മുമ്പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ 19നാണ് വ്യവസായിയെ ചിത്തിരപുരത്ത് വിളിച്ചു വരുത്തി സംഘം 35 ലക്ഷം തട്ടിയെടുത്തത്.
കേസിലെ മൂന്നാം പ്രതിയായ ഇയാളുടെ പക്കൽ നിന്ന് 11.50 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ. കുമാർ, എസ്ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, എഎസ്ഐ കെ.എൽ. ഷിബി എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.