ഇടുക്കി :സംസ്ഥാന വ്യാപകമായി നടക്കുന്ന സമ്പർക്ക് അഭിയാന്റെ ഭാഗമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ദിവ്യ രക്ഷാലയം സന്ദർശിച്ച് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി.
28 വർഷമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മുന്നൂറോളം അന്തേവാസികളാണ് താമസിക്കുന്നത് ഉറ്റവരും ഉടയവരും ഇല്ലാത്തവരും സംരക്ഷിക്കാൻ ആരുമില്ലാത്ത മനോരോഗികളും,
അംഗ വൈകല്യത്തിന്റെ തീരാ ബുദ്ധിമുട്ടുകൾക്കിടയിൽ പരിചരിക്കാൻ ആരും ഇല്ലാതെ കിടപ്പിലായവരും താമസിക്കുന്ന സ്ഥാപനം നടത്തുന്നത് ടോമി എന്ന വ്യക്തിയാണ് അദ്ദേഹവുമായി സ്ഥാപനത്തിന്റെ നിലവിലെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.
സമ്പർക്കത്തിന്റെ ഭാഗമായി ദിവ്യരക്ഷാലയം ഭാരവാഹികളുമായി കൂടി കാഴ്ച്ച നടത്തുകയും സംസാരിക്കുകയും അവിടുത്തെ അന്തേവാസികളുടെ വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. യാതൊരു പ്രതിഭലേച്ഛയും കൂടാതെ ഇത്രയും പേർക്ക് അഭയം ഒരുക്കുന്ന സ്ഥാപനത്തോടും അധികാരികൾക്കും അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചു.
ഭാരതീയ ജനതാ പാർട്ടി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത്, എറണാകുളം മേഖല സെക്രട്ടറി കൃഷ്ണകുമാർ, മണ്ഡലം സെക്രട്ടറി രമേശ് ബാബു, ധനൂപ് കെ. വി എന്നിവർ ഒപ്പം ഉണ്ടായിരുന്നു ...







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.