ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ മുമ്പിൽ പെട്ട് ഭയന്നോടി വീണ് യുവാവിന് പരുക്ക്. 301 കോളനി നിവാസി കുമാറിനാണ് പരീക്കേറ്റത്.
കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാസം ചക്കക്കൊമ്പനെ കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റിരുന്നു. ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.