ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം ഉണ്ടായത്.

ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലിനെ തുടര്‍ന്ന് കുടുംബംഗങ്ങൾക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍,  വേലായുധന്റെ ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു  എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 

ശക്തമായ ഇടിയും മഴയും ഉണ്ടായതോടെ എല്ലാവരും ഓടി വീടുകള്‍ക്കുള്ളില്‍ കയറിയി. എന്നാൽ മിന്നലിന്‍റെ ആഘാതത്തിൽ പരിക്കേൽക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലിന്‍റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് കുടുംബത്തിന് മിന്നലേറ്റതായി കണ്ടെത്തിയത്.

വേലായുധന്‍റേയും ഭാര്യയുടെയും വസ്ത്രം ഉള്‍പ്പെടെ കരിഞ്ഞ നിലയില്‍ ആയിരുന്നു. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !