ഉപ്പുതറ: മധ്യവയസ്കനെ കമ്പിവടിക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് പിടിയിൽ.
ചിന്നാര്‍ എസ്റ്റേറ്റ് ലയത്തില്‍ കാര്‍ത്തിക്ക് (23)നെ പോലീസ് അറസ്റ്റ് ചെയ്തു . ചിന്നാര്‍ പുളിക്കുന്നു വീട്ടില്‍ ബേബിച്ച(55)നെയാണ് ഇയാൾ കമ്പി വടിക്ക് അടിച്ചുപരിക്കല്പ്പിച്ചത്.മര്‍ദ്ദനത്തില്‍ ബേബിച്ചന്റെ കാല്‍മുട്ട് തകരുകയും കാലിന് ഒടിവുണ്ടായി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് ഹെലിബറിയ എസ്റ്റേറ്റ് ആശുപത്രി റോഡില്‍ എസ്.എന്‍.ഡി.പി. കെട്ടിടത്തിന് സമീപം സുഹൃത്ത് പളനിയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ബേബിച്ചന്.
ഈ സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടിയുമായി പ്രതിയായ കാര്‍ത്തിക് എത്തി അടിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.