തനിക്കെതിരെ നീക്കം നടത്തുന്നത് തൻ്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: തനിക്കെതിരെ നീക്കം നടത്തുന്നത് തൻ്റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവർ സി പിഎമ്മുമായി കോണ്ഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്ന് താൻ വിശ്വസിക്കുന്നില്ല  പാർട്ടിവർത്തകരുടെ പിന്തുണ തനിക്കുണ്ട്.

ദേശീയനേതൃത്വം ഇതൊക്കെ പരിശോധിക്കട്ടെ. നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർലമെൻറ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണം എന്ന് താൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പുയോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോൾ ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്.

പണ്ട് ദിവസവും ഗ്രൂപ്പ് യോഗം നടന്ന നാടല്ലെയെന്നും പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ട, താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു. 

വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണെന്നും ഹൈക്കോടതി നോട്ടീസ് പോലും അയക്കാതെ വിഷയം തള്ളിയതാണെന്നും സതീശൻ പറഞ്ഞു.

ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. ഏതന്വേഷണത്തോടും സഹകരിക്കും. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. കെ ഫോണിൽ ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ട്.

ചൈനീസ് കേബിളിന് നിലവാരമില്ലെന്നാണ് കെഎസ്ഇബി ആണ് പറഞ്ഞത്. വൻ അഴിമതിയാണ് കെഫോൺ കേബിൾ പദ്ധതിയിലേത്. പരീക്ഷാ വിവാദത്തിൽ പ്രതികളെ അറസ്റ്റ്ചെയ്തിട്ടില്ല. ഈ വിഷയത്തിൽ മഹാരാജാസ് പ്രിൻസിപ്പൽ മറുപടി പറയണം.

എൻ ഐ.സിക്ക് തെറ്റുപറ്റിയെങ്കിൽ എന്തുകൊണ്ടാണ് മഹാരാജാസ് തിരുത്താതിരുന്നത്. വ്യാജസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് പങ്കുണ്ട്.

പി.എസ് സി പരീക്ഷയിൽ വരെ ആൾമാറാട്ടം നടത്തിയവരാണ് എസ് എഫ് ഐക്കാർ പൊലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !