ഷാജൻ സ്കറിയ ഒളിവിൽ എന്ന് റിപ്പോർട്ടുകൾ ജാമ്യമില്ലാ കേസിലെ വീഡിയോ നീക്കം ചെയ്ത് മറുനാടൻ.

കൊച്ചി:ഷാജൻ സ്കറിയ ഒളിവിൽ എന്ന് റിപ്പോർട്ടുകൾ ജാമ്യമില്ലാ കേസിലെ വീഡിയോ നീക്കം ചെയ്ത് ഷാജൻ..

മറുനാടൻ ഷാജൻ സ്കറിയ ഒളിവിൽ പോയി. പോയതായി റിപ്പോർട്ടുകൾ അതേസമയം മറുനാടൻ ഓൺലൈൻ മാധ്യമത്തെ അനുകൂലിച്ചു വിവിധ മാധ്യമ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രേതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മറുനാടൻ ഷാജൻ സ്കറിയക്ക് എതിരേ ഉള്ള  ജാമ്യമില്ലാ കേസുകൾ സർക്കാർ പ്രേരിതമാണെന്നും പിൻവലിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

മറുനാടൻ ഷാജൻ ഒളിവിൽ പോയി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഫോണുകൾ ഓഫാണ്‌.ഷാജൻ വീഡിയോകൾ ചെയ്യുന്നുണ്ട് എങ്കിലും അത് ഒളിവിടത്തിൽ നിന്നാണ്‌ എന്നാണ്‌ പോലീസ് പറയുന്നത്.

അദ്ദേഹത്തിന്റെ വീട്ടിലും നിലവിൽ ആരുംതന്നെ ഇല്ല. വീഡിയോകൾ ചെയ്ത് നേരിട്ട് പേജിൽ ഓഫീസ് മുഖേന അല്ലാതെ അപ്ലോഡ് ചെയ്യുകയാണ്‌ എന്നും പോലീസ് കരുതുന്നു.

കാരണം ഓഫീസിലേക്ക് വീഡിയോ അയച്ച് നല്കിയാൽ ബന്ധപ്പെട്ട സ്ഥലം ലൊക്കേറ്റ് ചെയ്യാൻ പോലീസിനു സാധിക്കും ഷാജനെ അന്വേഷിക്കുന്നത് സംബന്ധിച്ച് ദിസങ്ങൾ ആയെന്ന് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പറയുന്നു.

ഷാജൻ ഓഫീൽ വന്നിട്ട് 4 ദിവസമായി. ഒളിവിൽ പോയ സ്ഥലത്ത് ഇരുന്ന് വീഡിയോ ചെയ്ത് അപ് ലോഡ് ചെയ്യുന്നു എന്നും പോലീസ് പറയുന്നു.

10 ലക്ഷം രൂപ ചോദിച്ച് ബ്ളാക്ക്മെയിൽ ചെയ്യുകയും കൊടുക്കാത്തതിനാൽ സ്ഥാപനം വ്യാജ വാർത്ത നല്കി തകർത്തു എന്നും പരാതിയിലും ഇപ്പോൾ പോലീസ് രംഗത്ത് ഉണ്ട്.

ഷാജൻ ഓഫീസിൽ നിന്നും മാറിയിട്ടും ഓഫീസിലേക്ക് വിളിച്ചിട്ടും ദിവസങ്ങളായി എന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാജനെതിരെ നിരവധി ജാമ്യമില്ലാ എഫ് ഐ ആർ ഉണ്ട് എന്നാണ്‌ പോലീസ് പറയുന്നത്.

ഷാജൻ സ്കറിയക്കെതിരെ സ്ത്രീകളുടെ പരാതികളും പണം ചോദിച്ച് ഭീഷണിപ്പെടുത്തി എന്നും ബ്ളാക്ക്മെയിൽ ചെയ്തു എന്നും ഉള്ള പരാതിയിൽ എഫ് ഐ ആർ ഉണ്ട്. ഫിജോ ടി ഹാരിസിന്റെ പരാതി ഇതിൽ പ്രധാനമാണ്‌.

ശ്രീനിജൻ എം എൽ എ ജാതി ആക്ഷേപം നടത്തി എന്ന പരാതി നല്കിയതിൽ വേറെയും എഫ് ഐ ആർ ഉണ്ട്. ഇപ്പോൾ ഷാജൻ സ്കറിയക്ക് വേണ്ടി അദ്ദേഹത്തിന്റെ സംഘടനയായ കോം എന്ന സംഘടന പോലും രംഗത്തില്ല.

എഡിറ്റേഴ്സ് ഗിൽഡ് എന്ന ഷാജൻ നേതൃത്വം നല്കുന്ന സംഘടന പോലും ഒരു ആപത്ത് വന്നപ്പോൾ അദ്ദേഹത്തേ കാലുവാരി ദൂരെ മാറി നില്ക്കുകയാണ്‌. പ്രസ് ക്ളബ്ബുകൾ ഇല്ലന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

വ്യാജ വാർത്ത ഉണ്ടേൽ നിയമ നടപടി ആകാം..പ്രതികാര നടപടി പാടില്ല.ഏറെ അനുകൂല വാർത്ത ചെയ്തിട്ടും ബിജെപിയും കോൺഗ്രസും ഷാജന്റെ കൂടെ ഇല്ല. മറുനാടൻ മയലാളി ഓഫീസിൽ പോലീസ് അന്വേഷണവും നിരീക്ഷണവും സജീവമാണ്‌. അവിടെ ജീവനക്കാർ പോലും ഷാജന്റെ അഭാവത്തിൽ അരക്ഷിതമാണ്‌.

തെറ്റു ചെയ്താൽ നിയമത്തിനു വിട്ടു കൊടുക്കുക. വേട്ടക്കാർക്ക് നല്കരുത്..ഗുണ്ടകൾക്ക് ഷാജനെ നല്കരുത്… കർമ്മ ന്യൂസ് സി.ഇ ഒ പി ആർ സോം ദേവ് ഷാജൻ സ്കറിയക്ക് വേണ്ടി കൊച്ചിയിൽ നടത്തിയ സമരത്തിൽ നിന്നും പ്രസ്ഥാവിച്ചു ഓർക്കുക..നാളെ ഇത് ഏതൊരു മാധ്യമത്തിനും വരാം..എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ശ്രീനിജൻ എം എൽ എക്കെതിരായ ജാതി ആക്ഷേപം നടത്തിയ വീഡിയോ മറുനാടൻ മലയാളി യു ടുബിൽ നിന്നും നീക്കം ചെയ്തു.

മുമ്പ് എം എ യൂസഫലിക്കെതിരായ 100ഓളം വീഡിയോകൾ നീക്കം ചെയ്തിരുന്നു. ഇപ്പോൾ ജാമ്യമില്ലാ കേസ് വന്നതാണ്‌ ശ്രീനിജൻ എം എൽ എക്കെതിരായ വീഡിയോകൾ നീക്കം ചെയ്യാൻ കാരണം എന്നറിയുന്നു.

ഈ വീഡിയോ ചെയ്ത കേസിലാണ്‌ ഷാജൻ സ്കറിയ ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നതും.എന്നാൽ നീക്കം ചെയ്ത വീഡിയോയുടെ നിയമ വിരുദ്ധ ഭാഗങ്ങൾ എടുത്ത് പി വി അൻ വർ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !