തിരുവനന്തപുരം:ബിജെപി സംസ്ഥാന ഘടകത്തിൽ വൻ അഴിച്ചുപണി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ ചുമതലയിൽ നിന്നും മാറ്റി.
നിലവിലെ സഹ സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷ് പുതിയ ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കും ബിജെപി കേരള ഘടകത്തിൽ വിഭാഗീത നിലനിൽക്കുന്നുണ്ട് എന്ന് കേന്ദ്രനേതൃത്വത്തിന്റെ വിവിധ സംഘടനാ നിരീക്ഷകർ ഏറെ നാളുകൾക്ക് മുൻപ് വിലയിരുത്തിയ സാഹചര്യത്തിൽ
എപ്പോൾ വേണമെങ്കിലും സംസ്ഥാന തലത്തിൽ അഴിച്ചുപണി പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലൂടെയാണ് ബിജെപി സംസ്ഥാന നേതൃത്വം കടന്നു പൊയ്ക്കൊണ്ടിരുന്നത്.
2016 ഡിസംബറിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി ആർഎസ്എസ് നിയോഗിച്ച എം ഗണേഷ് ഏഴ് വർഷത്തോട് അടുത്ത് സംഘടനാതലത്തിൽ ബിജെപിയെ നയിച്ചു.
എന്നാൽ ലോക് സഭ നിയമ സഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കാര്യമായ സ്വാധീനം കേരളത്തിൽ ഉണ്ടാക്കാൻ കഴിയാതെ പോയതും ഒരു വിഭാഗത്തിന്റെ മാത്രം താല്പര്യത്തിന് എം ഗണേഷ് നിലകൊള്ളുന്നു എന്ന ആരോപണവും സ്ഥാനചലനത്തിന് കാരണമായി എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
എല്ലാവർഷവും ജൂൺ ജൂലൈ മാസം നടക്കുന്ന ആർഎസ്എസ് പ്രചാരകന്മാരുടെ പ്രചാരക് ബൈഠക്കിലാണ് പ്രചാരകന്മാരുടെ സ്ഥാനങ്ങൾ തീരുമാനിക്കുന്നത് അതിന്റെ ഭാഗമായാണ് നിലവിലെ തീരുമാനം
സംഘടനയ്ക് ഉതകുന്ന രീതിയിലല്ല എം ഗണേഷിന്റെ പ്രവർത്തനം എന്ന് ബൈഠക് വിലയിരുത്തിയാതായി സൂചനകൾ ഉണ്ട്.
നിലവിലെ സാഹചര്യത്തിൽ ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനായി ഗണേഷ് തുടരാനാണ് സാധ്യത.
ആർഎസ്എസ് നിർദേശം അനുസരിച്ചു ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും ബിജെപി ദേശീയ പ്രസിഡന്റ്
ജെ പി നഡ്ഡയും ചേർന്നാണ് പുതിയ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതും മാറ്റുന്നതും.
2024 ൽ സംസ്ഥാന ബിജെപിയിൽ നടക്കാനിരിക്കുന്ന അടിമുടി മാറ്റത്തിന്റെ സൂചനയാണ് നിലവിലെ സംഘടനാ സെക്രട്ടറിയുടെ സ്ഥാന ചലനം എന്നാണ് വിലയിരുത്തൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.