അഹമ്മദാബാദ്: പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 41 വയസായിരുന്നു.
ഗുജറാത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.
വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയി. മറ്റ് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രിയിലും അദ്ദേഹം അസ്വസ്ഥതകളൊന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഡോക്ടർ ഗൗരവ് എഴുന്നേല്‍ക്കാറുള്ളത്. എന്നാല്‍ പിറ്റേന്ന് രാവിലെ അദ്ദേഹം എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എത്തി വിളിക്കുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. തന്റെ കരിയറില്‍ 16000ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറാണ് ഗൗരവ് ഗാന്ധി. 41 വയസ്സായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.