സഹപ്രവര്‍ത്തകയോട് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

കാസർഗോഡ്: സഹപ്രവര്‍ത്തകയോട് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

കാസർഗോഡ് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

ജില്ലാ സെക്രട്ടേറിയറ്റംഗം സാബു ഏബ്രഹാം പങ്കെടുത്ത അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗമാണ് കെ വി കേളുവിനെ പുറത്താക്കിയത്. മുന്‍ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ ടി ബാബുവിനാണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഫോണില്‍ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുള്‍പ്പെടെയാണ് സിപിഎം പ്രവര്‍ത്തക പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റിക്ക് പരാതി നല്‍കിയത്.

ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്. കെ വി കേളുവിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്ക്കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !