മുന്‍ രാജ്യസഭാ അംഗവും ജനപ്രിയ നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിച്ച ലോറി ഡ്രൈവറെ കളമശ്ശേരി പൊലീസ് പിടികൂടി.

കൊച്ചി: മുന്‍ രാജ്യസഭാ അംഗവും ജനപ്രിയ നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിച്ച ലോറി ഡ്രൈവറെ കളമശ്ശേരി പൊലീസ് പിടികൂടി.

തമിഴ്നാട് കള്ളകുറിച്ചി പിള്ളയാർ കോവിൽ തെരുവിൽ ഭരത്ത് (29) ആണ് പിടിയിലായത്.

കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട കോമഡി താരമായ കൊല്ലം സുധിക്ക് കാക്കനാടുള്ള സ്വകാര്യ ന്യൂസ് ചാനൽ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിച്ച ശേഷം തൃശൂരിലേക്ക് പോകുകയായിരുന്നു സുരേഷ് ഗോപി.

കളമശ്ശേരി തോഷിബ ജംഗ്ഷന് സമീപം വെച്ച് സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ലോറി ഡ്രൈവർ അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിച്ച് തടസം സൃഷ്ടിച്ചു. പല തവണ കാർ ലോറിക്ക് സമീപം എത്തുമ്പോഴും ലോറി ഡ്രൈവർ വാഹനം കയറി പോകാൻ സമ്മതിക്കാതെ തടഞ്ഞു.

ഇതോടെ സുരേഷ് ഗോപി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ വെച്ച് പൊലീസ് സംഘം ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും ലോറിയെയും കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !