വീട്ടിൽ ജപ്‌തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് അതേ വീട്ടിൽ വൃദ്ധ തീകൊളുത്തി ആത്മഹത്യ ചെയ്തു

കോലഞ്ചേരി: വീട് പണയം വച്ചെടുത്ത പണം അടക്കാൻ വൈകിയതിന് ജപ്തി ചെയ്തതായി ബാങ്ക് നോട്ടീസ് പതിച്ചതിന് പിന്നാലെ അതേ വീട്ടിൽ വൃദ്ധയെ തീ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിക്കൽ സരളയാണ് (64) മരിച്ചത്.

പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. വ്യാഴാഴ്ച്ച വെളുപ്പിന് അയൽവാസിയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് തൊട്ടടുത്തു നിന്നും മണ്ണെണ്ണ നിറച്ച കുപ്പി പുത്തൻകുരിശ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ആയ ആയി ജോലി ചെയ്ത് വരികയായിരുന്നു.

കട ബാദ്ധ്യതയാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ മകൻ വിദേശത്താണ്. മകന്റെ ഭാര്യയുമായി പിണങ്ങി ഒറ്റക്കാണ് താമസമെന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട് പണയപ്പെടുത്തി വാങ്ങിയ 9 ലക്ഷം രൂപ ബാങ്കിൽ കുടിശ്ശികയുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കുടുംബ പ്രശ്നങ്ങളും മരണ കാരണമണെന്നാണ് നിഗമനം.

മക്കൾ: സൗമ്യ, സന്ധ്യ, സന്ദീപ് മരുമക്കൾ: പ്രമോദ്, വിനയൻ , അംബിഷ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടു വളപ്പിൽ. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്കു ശേഷം മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !