തൊടുപുഴ :കേന്ദ്ര സർക്കാർ കർഷകരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന SMAM (സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്ക നൈസേഷൻ) പ്രകാരം
80% സബ്സീഡിയോട് കൂടി വിവിധ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി പ്രകാരം ലഭിക്കുന്ന കാർഷിക ഉപകരണങ്ങളുടെ വിതരണം മൂലമറ്റം പഞ്ചായകത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി.
അറക്കുളം ജയ് ഹിന്ദ് ലൈബ്രറി പ്രസിഡന്റ് പി.ഏ.വേലുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ ഉൽഘാടനം നിർവ്വഹിച്ചു.
SMAM പ്രോജക്ട് കോർ ഡിനേറ്റർ ഫസീല പദ്ധതികൾ വിശദീകരിച്ചു.
റബ്ബർ ബോർഡ് മെമ്പർ ' N.ഹരി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.ടീ ബോർഡ് മെമ്പർ അഡ്വ.ടി.കെ.തുളസീധരൻ പിള്ള കേന്ദ്ര പദ്ധതികൾ വിശ ദീകരിച്ചു.
ആദ്ര ചാരിറ്റബിൾ ട്രസ്റ്റ് കോർഡിനേറ്റർ കെ.ആർ സുനിൽകുമാർ ആശംസ നേർന്നു. ബിജു ജോർജ് പാലക്കാട്ട് കുന്നേൽ സ്വാഗതവും, ടോമി മണ്ണാ പറമ്പിൽ നന്ദിയും രേഖപ്പെടുത്തി.
അറക്കുളം പഞ്ചായത്തിൽ രജിസ്ട്രർ ചെയ്ത സംഘങ്ങളിലെ ആറ് സംഘങ്ങൾക്കുള്ള 60 ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളുടെ വിതരണമാണ് മൂലമറ്റത്ത് നടത്തിയത്.
ഈ പദ്ധതിയുടെ നടത്തിപ്പുകാരായ ഉദ്യോഗസ്ഥർ, കാർഷിക ഉദ്യോഗസ്ഥർ തുടങ്ങി കാർഷിക മേഘലയിലെ വിദഗ്ദർ, സ്വാശ്രയ സംഘ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പുല്ല് വെട്ട് യന്ത്രം, മിഷൻ വാൾ, ഏണി, തോട്ടി, വാട്ടർ പമ്പ്, സ്പ്രേയർ, പുല്ലരിയുന്നമെഷീൻ,
ട്രോളികൾ, ഡ്രയറുകൾ, ട്രില്ലർ അടക്കം വ്യത്യസ്ഥ മായ നൂറ് കണക്കിന് മിഷ്യനുകളാണ് വിതരണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.