ബെംഗളൂരു: വ്യോമസേനയുടെ ജെറ്റ് വിമാനം തകർന്ന് വീണു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.
കർണാടകയിലെ ചാമരാജ് നഗറിലാണ് അപകടം സംഭവിച്ചത് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലന വിമാനമായിരുന്നു ഇത്. തേജ് പാൽ, ഭൂമിക എന്നീ പൈലറ്റുമാർ മാത്രമാണ് അപകടം നടക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശീലനത്തിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
വിമാനം പൂർണമായി കത്തിയമർന്നു. കൃത്യസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റുമാർ രക്ഷപ്പെട്ടത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
തകർന്നുവീണ വിമാനത്തിൽ പടർന്ന തീ അഗ്നിരക്ഷാസേന അണച്ചു. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. തുറസായ സ്ഥലത്താണ് വിമാനം തകർന്നുവീണത്. അതിനാൽ വലിയ അപകടം ഒഴിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.