കോട്ടയം;സംസ്ഥാനത്ത് മഴക്കാലരോഗങ്ങൾ പെരുകുന്നു ഈ മാസം എറണാകുളം ജില്ലയിൽ മാത്രം പകർച്ചപ്പനി ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ ഒരാൾ കൂടി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു.
പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈൽ , എച്ച്1എൻ1 തുടങ്ങിയ പല പകർച്ചവ്യാധികളും സംസ്ഥാനത്തു പടരുകയാണ്. കോതമംഗലം വടാട്ടുപാറയിൽ 44 വയസ്സുള്ള വീട്ടമ്മ മരിച്ചതോടെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.
ഈ മാസം14 വരെ 771 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. എലിപ്പനി ബാധിച്ചത് 12 പേർക്ക്. ഒരാൾ മരിച്ചു. എച്ച്1എൻ1 പനി ബാധിച്ച 9 പേരിൽ ഒരാൾ മരിച്ചു. കുമ്പളങ്ങിയിൽ വെസ്റ്റ് നൈൽ പനി ബാധിച്ച ഒരാളും മരിച്ചു. മേയ്, ജൂൺ മാസങ്ങളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരാറുണ്ടെങ്കിലും ഇത്രത്തോളം മരണങ്ങളുണ്ടാകാറില്ല.
ഡെങ്കിപ്പനിയാണെന്നു തിരിച്ചറിയാൻ വൈകുന്നതാണു പലപ്പോഴും മരണ കാരണമാകുന്നത്. കൊച്ചി കോർപറേഷൻ, തൃക്കാക്കര നഗരസഭയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡെങ്കി വ്യാപനം രൂക്ഷമാണ്. മൂവാറ്റുപുഴയുൾപ്പെടെയുള്ള കിഴക്കൻ മേഖലയിലും ഡെങ്കി വ്യാപനമുണ്ട്.
ആശ വർക്കർമാർ ഉൾപ്പെടെ ഈ മേഖലകളിൽ സജീവമായി ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. കോതമംഗലം മേഖലയിലും വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനം വ്യാപകമാക്കി.
പനി വ്യാപനം സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ പുറത്തു വിടുന്നതിൽ ആരോഗ്യ വകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.ആലപ്പുഴയിലും കോട്ടയത്തും പനിയും പകർച്ചവ്യാധികളും ഏറിവരുന്നുണ്ട് എന്നാൽ സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലന്നും ആക്ഷേപം ഉയരുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.