സംസ്ഥാന സർക്കാരിന്റെ സ്വന്തം മദ്യമായ ജവാന്‍റെ ഉല്‍പാദനം ഇന്നുമുതല്‍ വര്‍ധിപ്പിച്ച് ബവ്റിജസ് കോര്‍പറേഷന്‍ ഇനിമുതൽ ചെറിയ കുപ്പികളിലും

തിരുവനന്തപുരം;സംസ്ഥാന സർക്കാരിന്റെ സ്വന്തം മദ്യമായ ജവാന്‍റെ ഉല്‍പാദനം ഇന്നുമുതല്‍ വര്‍ധിപ്പിച്ച്  ബവ്റിജസ് കോര്‍പറേഷന്‍ ഇനിമുതൽ ചെറിയ കുപ്പികളിലും. 

എണ്ണായിരത്തില്‍ നിന്ന് പന്ത്രണ്ടായിരം കെയ്സായാണ് മദ്യത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്.ഒരു ലീറ്റര്‍ മദ്യത്തിനു പുറമേ അര ലീറ്റര്‍ മദ്യവും ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി  ഉടന്‍ വിപണിയില്‍ എത്തും.

സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍. ബവ്കോ ഔട്​ലെറ്റുകളില്‍ എത്തുന്ന മദ്യം വേഗം തീരുന്നത് പലയിടങ്ങളിലും വാങ്ങാന്‍ എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനു വരെ കാരണമാകാറുണ്ടായിരുന്നു. 

ഫലത്തില്‍ ജവാന്‍ ബ്രാന്‍ഡിന്‍റെ  കുറവ് സ്വകാര്യ മദ്യ കമ്പനികള്‍ക്കാണ് അനുഗ്രഹമായിരുന്നത്. ദിനംപ്രതിയുള്ള ഉല്‍പാദനം  നാലായിരം കെയ്സു കൂടി കൂട്ടുന്നതോടെ ജവാന്‍ കിട്ടാനില്ലെന്ന പരാതി പരിഹരിക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്. 

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ മദ്യത്തിന്റെ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത് . 

നിലവിലുള്ള പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്‍പാദനം കൂട്ടുന്നത്. നിലവില്‍ ഒരു ലീറ്ററിന്‍റെ  ജവാന്‍ മദ്യമാണ് വിപണിയിൽ ലഭിക്കുന്നത്. ഇനി മുതൽ അര ലീറ്ററിന്‍റെ ജവാന്‍ മദ്യം കൂടിയെത്തും. ഇതിനു പുറമേയാണ് ജവാന്‍ ട്രിപ്പിള്‍ എക്സ് റമ്മെത്തുന്നത്. ഇതിനു നിലവിലുള്ള മദ്യത്തിന്‍റെ വിലയേക്കാള്‍ കൂടുതലായിരിക്കും. 

നിലവില്‍ ഒരു ലീറ്റര്‍ ജവാന്‍ റമ്മിനു 640 രൂപയാണ് വില. ഉല്‍പാദനം കൂട്ടുന്നതോടെ മറ്റു മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !