വി.മുരളീധരൻ മാലിദ്വീപ് സന്ദർശിച്ചു

ഡൽഹി:കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍റെ മാലിദ്വീപ് സന്ദർശനം പൂർത്തിയായി.  മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

അഡ്ഡു സിറ്റിയിൽ ഇന്ത്യയുടെ കൂടെ സഹകരണത്തോടെ നടപ്പാക്കുന്ന വിനോദ സഞ്ചാര വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്കും പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ  തുടക്കം കുറിച്ചു.

വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ഹിതാദൂവിലെ എക്കോ ടൂറിസം സോൺ അബ്ദുള്ള ഷാഹിദുമായി ചേർന്ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.

പതിനൊന്ന് പവിഴദ്വീപുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന  പദ്ധതികളുടെ ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

വിവിധ ചെറുദ്വീപുകളിൽ ഇന്ത്യയുടെ സഹായത്തോടെ നടക്കുന്ന അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും വി.മുരളീധരൻ വിലയിരുത്തി. ജനുവരി മാസത്തിലെ സന്ദർശനത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ തറക്കല്ലിട്ട പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.

34 ചെറുദ്വീപിലെ ശുചീകരണ പ്ലാന്‍റുകളുടേയും ഹുൽഹുമാലെയിലെ 4,000 സാമൂഹ്യ ഭവനയൂണിറ്റുകളുടെ   പ്രവർത്തനം അന്തിമഘട്ടത്തിലാണ്.

ഇന്ത്യ 500 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകുന്ന മാലി കണക്റ്റിവിറ്റി പ്രോജക്റ്റും അതിവേഗം പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. ക്ഷയരോഗ പ്രതിരോധത്തിനായി മാലിദ്വീപിന് നൽകുന്ന മരുന്നുകളുടെ വിതരണവും കേന്ദ്രമന്ത്രി നിർവഹിച്ചു.

സമുദ്രശാസ്ത്രഗവേഷണത്തിലടക്കം ഇന്ത്യ-മാലദ്വീപ് വികസന സഹകരണം സാധ്യമാകുന്ന വിവിധ വിഷയങ്ങൾ ദ്വിദിന സന്ദർശന കൂടിക്കാഴ്ചകളിൽ ചർച്ചാവിഷയമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !