ഇടുക്കി :ജൂൺ 26 മുതൽഭോപ്പാലിൽ വച്ച് നടക്കുന്ന ദ്വിദിന ശിബിരത്തിലും, അതിന് ശേഷം ജൂലൈ 4 വരെ തെലുങ്കാനയിൽ സംഘടനാ പ്രവർത്തനത്തിനുമായി ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും വിസ്താരകൻമാരായി പോകുന്നവരെ ജൂൺ 24ന് ശനിയാഴ്ച.
ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും ഉച്ചക്ക് 1.30 ന് യാത്ര അയക്കും. ജൂൺ 27 ന് ഭോപ്പാലിൽ പ്രധാനമന്ത്രി ശ്രീ.നരേ ന്ദ്ര മോദി വിസ്താരകൻമാർക്ക് മാർഗനിർദേശം നൽകും. ബിജെപിയുടെ
പ്രമുഖരായ അഖിലേന്ത്യാ നേതാക്കളായിരിക്കും ക്യാമ്പിൽ പരിശീലനം നൽകുക
ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടൻ, ബിജെപി ജില്ലാ സെക്ര.കെ.ആർ സുനിൽ കുമാർ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസി.
വി .സി .വർഗീസ്, ഇടുക്കി മണ്ഡലം പ്രസി.സുരേഷ് മീനത്തേരിൽ, മൂവാറ്റുപുഴ മണ്ഡലം പ്രസി.അരുൺ പി മോഹനൻ, വണ്ണപ്പുറം മണ്ഡലം സെക്ര. അഡ്വ.
ജി.സുരേഷ് കുമാർ എന്നിവരാണ് വിസ്താരകൻ മാരായി ഭോപ്പാലിന് യാത്ര തിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.