ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; റിയാദില്‍ മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ ക്രൂഡ് ഓയിൽ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ് ജോർജ് എന്ന ഇബ്രാഹീം ഫിലിപ്പ് (55) ആണ് ദാരുണമായി മരിച്ചത്.

ഓയിൽ ടാങ്കിന്റെ ചോർച്ച അടക്കുന്നതിന്റെ ഭാഗമായി വെൽഡ് ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം. റിയാദിനടുത്ത മുസാഹ്നിയയിൽ വ്യാഴാഴ്ചയാണ് സംഭവം. യമാമ കമ്പനിയിലെ ഗാരേജിലെ വെൽഡറായിരുന്നു ഇദ്ദേഹം. അറാംകോയിൽ നിന്ന് ക്രൂഡ്ഓയിൽ കൊണ്ടുവരുന്ന ടാങ്കർ ചോർച്ചയെ തുടർന്ന് വർക്ക് ഷോപ്പിലെത്തിച്ചതായിരുന്നു.

വെൽഡ് ചെയ്യാൻ കട്ട് ചെയ്യുന്നതിനിടെ സ്ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുപോകുകയുമായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ബിൽഡിംഗിന്റെ മുകളിലേക്ക് തെറിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഫിയ ആശുപത്രിയിലാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !