അമിത് ഷായുടെ മുന്നറിയിപ്പിനെത്തുടർന്ന് മണിപ്പൂരിലെ നൂറു കണക്കിന് കലാപകാരികൾ ആയുധംവെച്ചു കീഴടങ്ങി

മണിപ്പുർ; അമിത് ഷായുടെ മുന്നറിയിപ്പിനെത്തുടർന്ന് മണിപ്പൂരിലെ നൂറു കണക്കിന് കലാപകാരികൾ  ആയുധംവെച്ചു കീഴടങ്ങി . സുരക്ഷാ സേനയുടെ ആയുധങ്ങൾ മോഷ്‌ടിച്ചവർ ഉടൻ തന്നെ അവ അധികൃതരെ തിരിച്ചേൽപ്പിക്കണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.

വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. “കോമ്പിംഗ് ഓപ്പറേഷൻ ഉടൻ ആരംഭിക്കും. കർശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്”, അമിത് ഷാ കൂട്ടിച്ചേർത്തു.

പോലീസിന് കൈമാറിയ ആയുധങ്ങളിൽ എസ്എവ്ഡ ആർ 29, കാർബൈൻ (Carbine), എകെ, ഇൻസാസ് റിഫിൾ (INSAS Rifle), ഇൻസാസ് എൽഎംജി (INSAS LMG), 03 റൈഫിൾ, 9 എംഎം പിസ്റ്റൾ, 32 പിസ്റ്റൾ, എം 16 റൈഫിൾ, സ്മോക്ക് ഗൺ, കണ്ണീർ വാതകം, തദ്ദേശീയമായി നിർമ്മിച്ച പിസ്റ്റൾ, സ്റ്റാൻ ഗൺ, എന്നിവയെല്ലാം ഉണ്ടെന്നും മണിപ്പൂർ പോലീസ് പറഞ്ഞു.

അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ നിരവധി ഏജൻസികൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ആറ് അക്രമ സംഭവങ്ങളിൽ സിബിഐയുടെ ഉന്നതതല അന്വേഷണം വിരൽചൂണ്ടുന്നത് ഗൂഢാലോചനയിലേക്കാണ്. 

അന്വേഷണം നീതിയുക്തമാണെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച കേന്ദ്രമന്ത്രി മ്യാൻമർ അതിർത്തിയുടെ 10 കിലോമീറ്റJറോളം വേലി കെട്ടിയിട്ടുണ്ടെന്നും ബാക്കിയുള്ള പ്രദേശം ഉടൻ സുരക്ഷിതമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഉടൻ സംസ്ഥാനത്തെത്തും, വിദ്യാർത്ഥികൾക്ക് തടസമില്ലാതെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും പരീക്ഷയും മുൻപ് തീരുമാനിച്ചതനുസരിച്ച് നടക്കുമെന്നും ഷാ പറഞ്ഞു. മുപ്പതിനായിരം മെട്രിക് ടൺ അധിക അരി അയയ്ക്കുമെന്നും കൂടുതൽ ഡോക്ടർമാർ കുക്കി പ്രദേശങ്ങളിൽ എത്തുമെന്നും ഷാ കൂട്ടിച്ചേർത്തു.

നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകിയത്. ചൊവ്വാഴ്ച, മെയ്തേയ്, കുക്കി ഗ്രൂപ്പുകൾ സമാധാനത്തിന് മുൻകൈ എടുക്കുമെന്ന് പറയുകയും പ്രശ്‌നബാധിതമായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 

മണിപ്പൂരിന്റെ സമാധാനവും സമൃദ്ധിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പറഞ്ഞ അമിത് ഷാ സമാധാനം തകർക്കുന്ന ഏത് പ്രവർത്തനങ്ങളെയും കർശനമായി നേരിടാനും നിർദേശം നൽകി.

പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് 10 മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !