ആസാം; ഗോൾപാറ ജില്ലയിൽ കൃഷ്ണായിയിലെ സൽപാറയിൽ ദേശീയ പാത 17 ന് സമീപം ഞായറാഴ്ച്ച ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗോൽപാറ ജില്ലാ സെക്രട്ടറി ജോനാലി നാഥിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്
ജൊനാലി നാഥിനെ കൊലപ്പെടുത്തി മൃതദേഹം ദേശീയ പാതയോരത്ത് തള്ളുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് കൂടുതൽ വിശദശാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജോനാലി നാഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും അനുശോചനം രേഖപ്പെടുത്തിയും ബിജെപി സംസ്ഥാന ദേശീയ ഘടകങ്ങൾ രംഗത്തെത്തി. അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അശ്രാന്ത പരിശ്രമത്തിനും പേരുകേട്ടയാളാണ് നാഥ് എന്ന് അസം ബിജെപി വക്താവ് ജൂറി ശർമ്മ ബോർഡോലോയ് മാധ്യമങ്ങളോട് പറഞ്ഞു.
ജോനാലി നാഥിന്റെ കൊലപാതകികളെ ഉടൻ കണ്ടെത്തണമെന്ന് ബിജെപി ആസാം സംസ്ഥാനഘടകം ആവശ്യപ്പെട്ടു മികച്ച വെക്തിത്വത്തിനുടമയായിരുന്നു നാഥെന്നു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും അസം മന്ത്രി ബിമൽ ബോറയും ട്വിറ്ററിൽ കുറിച്ചു,
ജൊനാലി നാഥിന്റെ “ദാരുണമായ വിയോഗത്തിൽ “അഗാധമായ വേദന” രേഖപ്പെടുത്തി. ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തുമെന്നും
പിന്നിൽ ഉള്ളവർ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ജോനാലിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ബോറ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.