മൂന്നാറിൽ മെഡിക്കൽസ്റ്റോർ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.അക്രമിയെ വനിതാജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം.

കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി വിൻസ് മെഡിക്കൽ സ്റ്റോറിലെ അജിത്തെന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കടയുടെ അകത്ത് പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. 

തുടർന്ന് പ്രതിയെ വനിതാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇന്ന് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !