ഡൽഹി:ദൈവത്തേക്കാൾ കൂടുതൽ കാര്യങ്ങൾ തനിക്ക് അറിയാം എന്ന ഭാവം ഇന്ത്യയിൽ ചിലർക്കുണ്ടെന്നും അത്തരമൊരു ഇനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മുൻ വയനാട് എംപി രാഹുൽ ഗാന്ധി.
നിങ്ങൾ മോദിജിയെ ദൈവത്തോടൊപ്പം ഇരുത്തിയാൽ എങ്ങനെയാണ് പ്രപഞ്ചം പ്രവർത്തിക്കുന്നതെന്നും മറ്റും അദ്ദേഹം ദൈവത്തോട് വിശദീകരിക്കും. താൻ എന്താണ് സൃഷ്ടിച്ചതെന്ന് ചിന്തിച്ച് ഒടുവിൽ ദൈവത്തിന് ആശയക്കുഴപ്പമാകും.
ശാസ്‌ത്രജ്‌ഞർക്ക് ശാസ്‌ത്രവും ചരിത്രകാരൻമാർക്ക് ചരിത്രവും സൈനികർക്ക് യുദ്ധതന്ത്രവും ഓതിക്കൊടുക്കാൻ കഴിയുമെന്ന വിചാരമാണ് മോദിക്കുള്ളത്. നിലവാരമില്ലായ്‌മയാണ് പ്രധാന കാരണമെന്നും രാഹുൽ.
ആറുദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തിയ രാഹുൽ സാൻഫ്രാൻസിസ്‌കോയിൽ പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ‘സ്‌നേഹത്തിന്റെ ചായക്കട’ പരിപാടിയിലാണ് പരിഹാസ പരാമർശം നടത്തിയത്.
പ്രധാനമന്ത്രിയെ അപമാനിക്കുക വഴി ഇന്ത്യയെയാണ് അപമാനിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.