ന്യൂഡൽഹി: എക്‌സ്‌ക്ലൂസിവ് അഭിമുഖം കിട്ടാന്‍ നടത്തിയ തരികിട പരിപാടികള്‍ക്ക് പലവട്ടം പിഴ നല്‍കേണ്ടി വന്നിട്ടുള്ള സ്ഥാപനം ഇന്ത്യയിൽ നികുതി അടച്ചിട്ടില്ല, ഒടുവിൽ കുറ്റസമ്മതം നടത്തി ബിബിസി. വെട്ടിച്ചത് 40 കോടി എന്ന് സമ്മതിച്ചു. വിദേശങ്ങളിൽ മാത്രം ആളുകൾ വിശ്വസിക്കുന്ന ഈ മാധ്യമ ഭീമൻ ഒരുകാലത്തു തങ്ങളുടെ പ്രൗഢി വിളിച്ചോതി എതിരാളികളെ വിറപ്പിച്ചുകൊണ്ടിരുന്നു.
കാലം ഓടുമ്പോ മുന്നേ ഓടണം എന്നിട്ടും പറ്റില്ലെങ്കിൽ ഒപ്പമെങ്കിലും ഓടണം അല്ലാണ്ട് ഊതി പെരുപ്പിച്ചു ദാരിദ്ര്യ രാജ്യമെന്ന് അവർ വിളിക്കുന്ന ഇന്ത്യയിൽ നിന്നും സ്വാത്ര്യത്തിനു മുൻപ് കട്ടതു കൂടാതെ വീണ്ടും കട്ടുകൊണ്ടോണ്ടിരിക്കുന്നു. ദരിദ്ര്യർ നമ്മളല്ല, ഐസും മൂടിക്കിടക്കുന്ന രാജ്യത്തു ഫുഡ് എവിടെ നിന്ന് എന്ന് അവിടുള്ളോർക്ക് അറിയാം. കൂടാതെ നമ്മുടെ രാജ്യത്തും മറ്റും ഉള്ളപോലെ അത്ര ക്ലീൻ ഇമേജ് ഒന്നും സ്വന്തം നാട്ടിലില്ല ആകെക്കൂടെ ബിബിസി എന്നാല്‍ ബയാസ്ഡ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്നാണ് ബ്രിട്ടനിലെ തന്നെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വലിയൊരു വിഭാഗം ബിബിസി റിപ്പോര്‍ട്ടിങ്ങിന്റെ ആരാധകര്‍ ആയിരിക്കെ ആണ് ലോകത്തെ ഏറ്റവും വലിയ വാര്‍ത്ത മാധ്യമങ്ങളില്‍ ഒന്നായ ബിബിസിക്ക് ജന്മനാട്ടില്‍ അത്ര വലിയ ആരാധക വൃന്ദത്തെ ലഭിക്കാത്തത്. ഇന്ത്യയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പതിവായി കാശ്മീര്‍ ഉള്‍ക്കൊള്ളാത്ത മാപ്പ് നല്‍കുന്നതും ബിബിസിയുടെ വിനോദം മാത്രമായി വിലയിരുത്തപ്പെടുകയാണ്. സ്ത്രീകളും പെണ്‍കുട്ടികളും ആക്രമിക്കപ്പെടുന്ന കാര്യങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന അതേ ആവേശം സമാനമായ സംഭവം ബ്രിട്ടനില്‍ ഉണ്ടാകുമ്പോള്‍ ബിബിസി കാട്ടുന്നില്ല എന്ന ആക്ഷേപവും വിമര്‍ശകരുടേതാണ്.
അതിനിടെ, അഞ്ചു മാസം പിന്നിട്ട ശേഷം തെളിവുകള്‍ക്ക് മുന്നില്‍ പതറിപ്പോയ ബിബിസി അധികൃതര്‍ കുറ്റമേറ്റ് 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്ന കുറ്റസമ്മതം നടത്തുമ്പോള്‍ വര്‍ധിത ആവേശത്തോടെയാണ് വിമര്‍ശകര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാധ്യമമായ ബിബിസി. ഇ-മെയിൽ വഴി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് നൽകിയ വിശദീകരണത്തിൽ, യഥാർത്ഥ നികുതി അടയ്ക്കാതെയാണ് ബിബിസി നാളിതുവരെ പ്രവർത്തിച്ചതെന്ന് വ്യക്തമാക്കി. 40 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി ബിബിസി സമ്മതിച്ചു.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ ( സിബിഡിടി) രണ്ട് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. നാളിതുവരെ യഥാർത്ഥമായി നൽകേണ്ടതിൽ നിന്നും കുറവ് തുകയാണ് നികുതിയായി സ്ഥാപനം നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആകെ കണക്കെടുത്താൽ കുടിശ്ശികയുൾപ്പെടെ 40 കോടി രൂപവരും.ആദായ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരിയിലാണ് ബിബിസിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമ സ്ഥാപനത്തിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തിയിരുന്നു.
ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് വിവിധ ഇന്ത്യൻ ഭാഷകളിലുമുള്ള ഉള്ളടക്കം വികസിപ്പിക്കുന്ന ബിസിനസ്സിൽ ബിബിസി ഏർപ്പെട്ടിരിക്കുന്നതായി പ്രസ്താവന ചൂണ്ടിക്കാട്ടി. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ സ്ഥാപനത്തിനെതിരായ നിയമ നടപടികൾ തുടരാനാണ് സിബിഡിടിയുടെ തീരുമാനം. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്നായിരുന്നു മാദ്ധ്യമ സ്ഥാപനം നേരത്തെ ആരോപിച്ചിരുന്നത്.
എന്നാല്‍ ഇത്രകാലവും ആക്ഷേപം മാത്രമായി നിലനിന്നിരുന്ന ആരോപണങ്ങള്‍ ഇനി തീരാ കളങ്കമായിട്ടാകും ബിബിസിക്ക് മേല്‍ ചാര്‍ത്തപ്പെടുക. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ആദായ നികുതി ഓഫിസ് ബിബിസിയില്‍ റെയ്ഡ് നടത്തുമ്പോള്‍ ലോകമൊട്ടാകെ ബിബിസി ആരാധകര്‍ കരുതിയത് മോഡിയെ കുറ്റപ്പെടുത്തും വിധം പ്രക്ഷേപണം ചെയ്ത ഗുജറാത്ത് ഡോക്യൂമെന്ററിയോട് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി എന്നായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോള്‍ ബിബിസിയെ തള്ളിപ്പറയുന്ന നിലപാടിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തുകയും ചെയ്തിരുന്നു.
![]() |
Posted BBC : Today's cartoon on #HowdyModi 23 September 2019 |
ഇന്ത്യയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നടത്തിയ നികുതി വെട്ടിപ്പ് ആയിരുന്നു 40 കോടിയുടേത് എന്ന് ബിബിസി വെളിപ്പെടുത്തുമ്പോള്‍ ഈ ഒരു തട്ടിപ്പില്‍ തീരുന്നതാണോ ബിബിസി യുടെ ഇരട്ടത്താപ്പുകള്‍ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ ഇപ്പോൾ ഔദ്യോഗികമായി തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അവര്‍ ഇന്ത്യയില്‍ മാത്രമല്ല ബ്രിട്ടനിലും കണക്കു പറയേണ്ടി വരും എന്നുറപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.