അനിൽകുമാർ രാജസ്ഥാൻ,
രാജസ്ഥാൻ;ബിപാർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് രാജസ്ഥാന്റെ കിഴക്കൻ,പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതായി രാജസ്ഥാൻ മലയാളി സമൂഹം അറിയിച്ചു.
ശക്തമായ കാറ്റിനൊപ്പം പെയ്തിറങ്ങിയ മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി.നിരവധി പേരെ സർക്കാർ മാറ്റിപാർപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇനിയും സമയമെടുക്കുമെന്നും മലയാളി സമൂഹം അറിയിച്ചു.അതേസമയം അടുത്ത മൂന്നു ദിവസംകൂടി മഴ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പടിഞ്ഞാറൻ രാജസ്ഥാനിലെ 10 ജില്ലകകളിൽ നാലുദിവസമായി ശക്തമായ മഴ പെയ്യുന്നുണ്ട് ബാർമർ, ബിക്കാനീർ, ചുരു, ഗംഗാനഗർ, ഹനുമാൻഗഡ്, ജയ്‌സാൽമീർ, ജലോർ, ജോധ്പൂർ, നാഗൗർ, പാലി. എന്നിവിടങ്ങളിലാണ് ഇപ്പോഴും മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യുന്നത്.
പ്രദേശങ്ങളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജയ്പ്പൂർ ഉൾപ്പടെ ആറു ജില്ലകൾ ഇപ്പോഴും ഓറഞ്ചലര്ട്ടിലാണ് സംസ്ഥാനത്തെ നാലുജില്ലകളിൽ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്.പ്രളയത്തിൽ ആറുപേരുടെ ജീവൻ ഇതുവരെ നഷ്ടമായി പലയിടത്തും റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.വെള്ളക്കെട്ട് ക്കാരണം നൂറോളം ആളുകൾ പലയിടങ്ങളിൽ.
കുടുങ്ങികിടക്കുന്നതായും സിവിൽ ഡിഫൻസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദേവേന്ദ്ര കുമാർ ജെയിൻ പറഞ്ഞു.
.jpeg)
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.