''ദുരിത പെയ്ത്തിൽ അറുതിയില്ലാതെ വലഞ് മലയാളി സമൂഹം '' രാജസ്ഥാനിൽ ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും തുടരുന്നതായി രാജസ്ഥാൻ മലയാളി സമൂഹം

അനിൽകുമാർ രാജസ്ഥാൻ, 

രാജസ്ഥാൻ;ബിപാർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് രാജസ്ഥാന്റെ കിഴക്കൻ,പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതായി രാജസ്ഥാൻ മലയാളി സമൂഹം അറിയിച്ചു.

ശക്തമായ കാറ്റിനൊപ്പം പെയ്തിറങ്ങിയ മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി.നിരവധി പേരെ സർക്കാർ മാറ്റിപാർപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇനിയും സമയമെടുക്കുമെന്നും മലയാളി സമൂഹം അറിയിച്ചു.

അതേസമയം അടുത്ത മൂന്നു ദിവസംകൂടി മഴ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

പടിഞ്ഞാറൻ രാജസ്ഥാനിലെ 10 ജില്ലകകളിൽ നാലുദിവസമായി ശക്തമായ മഴ പെയ്യുന്നുണ്ട് ബാർമർ, ബിക്കാനീർ, ചുരു, ഗംഗാനഗർ, ഹനുമാൻഗഡ്, ജയ്‌സാൽമീർ, ജലോർ, ജോധ്പൂർ, നാഗൗർ, പാലി. എന്നിവിടങ്ങളിലാണ് ഇപ്പോഴും മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യുന്നത്.

പ്രദേശങ്ങളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജയ്പ്പൂർ ഉൾപ്പടെ ആറു ജില്ലകൾ ഇപ്പോഴും ഓറഞ്ചലര്ട്ടിലാണ് സംസ്ഥാനത്തെ നാലുജില്ലകളിൽ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. 

പ്രളയത്തിൽ ആറുപേരുടെ ജീവൻ ഇതുവരെ നഷ്ടമായി പലയിടത്തും റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.വെള്ളക്കെട്ട് ക്കാരണം നൂറോളം ആളുകൾ പലയിടങ്ങളിൽ.

കുടുങ്ങികിടക്കുന്നതായും സിവിൽ ഡിഫൻസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദേവേന്ദ്ര കുമാർ ജെയിൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !