പാലാ:കരിവയൽ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതി വാർഷിക പൊതുയോഗവും എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദ്ധരിക്കലും കൊടുമ്പിടി കരിവയലിൽ സംഘടിപ്പിച്ചു.
കുടിവെള്ള പദ്ധതി സംഘം പ്രസിഡന്റ് മനോജ് കുറുമാക്കൽ അധ്യക്ഷത വഹിച്ച പരുപാടി കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ രാജു ഉദ്ഘാടനം ചെയ്തു.മികച്ച രീതിയിൽ കുടിവെള്ള പദ്ധതിയെ വിജയത്തിലെത്തിച്ച് ഒന്നര ലക്ഷത്തോളം രൂപ പദ്ധതിക്ക് ലാഭമുണ്ടാക്കിയ ഭാരവാഹികളെ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അഭിനന്ദിച്ചു.
കൊടുമ്പിടി വാർഡ് മെമ്പർ ശ്രീമതി ജയ്സി സണ്ണി മുഖ്യപ്രഭാഷണം നടത്തി. വിസിബ് സ്വയാശ്രയ സംഘം ഡയക്ടർ കെ സി തങ്കച്ചൻ കുന്നുംപുറത്ത് പരുപാടിയിൽ മുഖ്യഥിതിയായി പങ്കെടുത്തു.വിവിധ കലാകായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്തമാക്കിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു കുടിവെള്ള പദ്ധതി സെക്രട്ടറി ശ്രീ കുമാർ പുത്തൻ പുരയ്ക്കൽ കൃതജ്ഞത അറിയിച്ചു.
ശ്രീമതി സുമ സുനിൽ, സോഫി ജോസകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. കുടിവെള്ള പദ്ധതി അംഗങ്ങളായ നിരവധി പേർ പരുപാടിയിൽ പങ്കെടുത്തു.മുൻ നിശ്ചയിച്ച പ്രകാരം നിലവിലെ ഭരണ സമിതി തുടരുന്നതിനും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തീരുമാനമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.