മുണ്ടക്കയം : മണിപ്പൂരിൽ വിഘടനവാദികൾക്ക് സംരക്ഷണം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് നടപടി തിരുത്താൻ തയാറാകണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ, പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതയോടുള്ള ഐക്യധാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് പ്രതിഷേധജ്വാല തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി,അഡ്വ. തോമസ് അഴകത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ തോമസ് കട്ടക്കൽ,ബിജോയി മുണ്ടുപാലം, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ദേവസ്യാച്ചൻ വാണിയപ്പുര, ജോയി പുരയിടത്തിൽ, ചാർലി കോശി, അഡ്വ.ജയിംസ് വലിയവീട്ടിൽ,
നിയോജകമണ്ഡലം ഭാരവാഹികളായ ഡയസ് കോക്കാട്ട്,ഷോജി അയലുക്കുന്നേൽ,സോജൻ ആലക്കുളം,തോമസ് ചെമ്മരപ്പള്ളി,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പിസി തോമസ് പാലിക്കുന്നേൽ, ജോസ് നടുപറമ്പിൽ, ജോളി മടുക്കക്കുഴി,ജാൻസ് വയലിക്കുന്നേൽ,തങ്കച്ചൻ കാരക്കാട്ട്, ജോളി ഡോമിനിക്, ലിബിൻ ബിജോയ്,ബാബു. ടി. ജോൺ, മോളി ദേവസ്യ, കെ.പി സുജീലൻ, മാത്യൂസ് വെട്ടുകല്ലാംകുഴി,മിഥ്ലാജ് മുഹമ്മദ്,
പി. പി സുകുമാരൻ, അജി വെട്ടുകാല്ലാംകുഴി,അനസ് പ്ലാമൂട്ടിൽ, മാത്തച്ചൻ വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുംങ്കൽ,അരുൺ ജോസഫ്, സിജോ മോളോപറമ്പിൽ,ജിജി ഫിലിപ്പ് സോഫി ജോസഫ്, അനിയാച്ചൻ മൈലപ്ര, ചാക്കോ തുണിയമ്പ്രയിൽ, ഷാജി കുര്യൻ,ജോർജ്കുട്ടി കുഴിവേലിപ്പറമ്പിൽ, മത്തച്ചൻ കോക്കാട്ട്, ബേബിച്ചൻ വാണിയപ്പുര,എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.