സമരത്തിനിടയില്‍ സമരക്കാരെ മാരകമായി തെറി വിളിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി.

കോട്ടയം: സമരത്തിനിടയില്‍ സമരക്കാരെ മാരകമായി തെറി വിളിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗര്‍ എസ് ഐ സുധി. കെ സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കെ എസ് യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇന്നലെ എം ജി സര്‍വകലാശാലയില്‍ നടന്ന സമരത്തിനിടെയാണ് സുധി കെ സത്യപാല്‍ സുബിന്‍ മാത്യുവിനെ തെറി വിളിച്ചത്.

എംജി സര്‍വ്വകലാശാലയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു എസ്‌ഐയുടെ തെറിവിളി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്നു. അതിനിടയിലാണ് സുധി കെ സത്യപാല്‍ അസഭ്യവര്‍ഷം നടത്തിയത്. 

ഇത് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലാവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സുബിന്‍ മാത്യു പരാതിയുമായി രംഗത്തെത്തിയത്. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !