കോട്ടയം: കറുകച്ചാലിൽ ചീട്ടുകളി സംഘത്തെയും അനധികൃത മദ്യവും പിടികൂടി.കറുകച്ചാൽ ഉമ്പിടി കോപ്പറേറ്റീവ് ബാങ്കിന് സമീപം കുന്നേൽ വീട്ടിൽ പ്രകാശന്റെ വീട്ടിൽ നിന്നുമാണ് ആറു പേരടങ്ങുന്ന ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടുന്നത്.
ഇവരിൽനിന്ന് 8130 രൂപയും, ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും 2.5 ലിറ്റർ വിദേശ മദ്യവും പിടികൂടി.
സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച ആന്റി നർക്കോട്ടിക് സെല്ലിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെയും അനധികൃത മദ്യവും പിടികൂടുന്നത്.ക്രമസമാധാന വിഭാഗം ADGP യുടെ നേതൃത്വത്തിൽ രൂപീകരിച്ച ആന്റി നർകോട്ടിക് സെല്ലിലേയ്ക്ക് വിവരം ഫോൺ, ഇമെയിൽ മുഖേന 24×7 അറിയിക്കാം.
കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, എസ്.ഐ മാരായ ബൈജു, സന്തോഷ് , എസ്.സിപിഓ മാരായ വിവേക്, വിമല , സന്തീപ്,സനൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.