" പൊറോട്ട-ബീഫ് " കോംബോ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ.
വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ലെന്നും എന്നാൽ സ്ഥിരം കഴിക്കുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗംഗാധരൻ ഇക്കാര്യം പറഞ്ഞത്.
കോളേജ് പഠനകാലത്ത് പൊറോട്ടയും ബീഫയും കഴിക്കുമായിരുന്നു എന്നാൽ ഇപ്പോൾ കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാശ്ചാത്യർ പൊറോട്ടയും ബീഫും കഴിക്കാറുണ്ടെങ്കിലും അതിനൊപ്പം അവർ സാലഡും കഴിക്കാറുണ്ട്. കൂടാതെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴങ്ങളും ഉൾപ്പെടുത്തുന്നു.
നമ്മുടെ അവിയലിലും തോരനിലും ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മളിൽ എത്രപേർ ഇതെല്ലാം കഴിക്കാറുണ്ടെന്നും വി.പി ഗംഗാധരൻ പറഞ്ഞു.
മലയാളിയുടെ ഭക്ഷണ ശീലമാണ് അവരെ രോഗികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിൽ അമ്പത് ശതമാനം പച്ചക്കറികളും പഴവും 25 ശതമാനം ധാന്യവും 25 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. നല്ല ഭക്ഷണശീലത്തോടൊപ്പം പതിവായി വ്യായാമം കൂടി ചെയ്യണമെന്നും ഡോ.ഗംഗാധരൻ പറഞ്ഞു.
ക്യാൻസർ വിചാരിക്കുന്നത്ര അപകടകരിയല്ല. അമ്പത് ശതമാനം ക്യാൻസറുകളും ചികിത്സിച്ച് ഭേദമാക്കാനാകുന്നതാണ്.പുരുഷന്മാരിൽ കണ്ടുവരുന്ന ക്യാൻസറിൽ കൂടുതലും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമാണ് ഉണ്ടാകുന്നത്.
സ്ത്രീകളിൽ കൂടുതലായും കാണുന്നത് സ്തനാർബുദമാണ്.കൃത്യസമയത്ത് നടത്തുന്ന രോഗനിർണയം രോഗം ഭേദമാകാനുള്ള സാധ്യത കൂട്ടുന്നു.

%20(15).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.