ഇടുക്കി;ബിജെപി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചടി എസ് എൻ എൽപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
നരേന്ദ്ര മോദി സർക്കാരിന്റെ ഒന്പതാം വാർഷികത്തോട് അനുബന്ധിച്ചു മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരുപാടി കേന്ദ്ര റബ്ബർബോർഡ് എക്സിക്യു്ട്ടീവ് അംഗം എൻ ഹരി ഉദ്ഘാടനം ചെയ്തു.'കുട്ടികൾ രാജ്യത്തിൻറെ പരമോന്നത പ്രാധാന്യമുള്ള സ്വത്താണ്' പ്രധാന മന്ത്രിയുടെ പദ്ധതികൾ കുട്ടികളുടെ ശാരീരിക മാനസിക ശക്തിക്ക് ഊർജംപകരുന്ന സാഹചര്യം ഇന്ന് നമ്മുടെ രാജ്യത്തുണ്ടെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപെടാൻ അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പോലുള്ള പദ്ധതികൾ രാജ്യത്തെ പെൺകുട്ടികളുടെ ജീവിതം സുരക്ഷതമാക്കിയെന്നും വിദ്യാധനം സർവ്വ ധനങ്ങളിലും പ്രധാനമാണെന്ന ചൊല്ല് അന്വർത്ഥകമാക്കുന്ന തരത്തിൽ പ്രധാനമന്ത്രി ഏറ്റവും കൂടുതൽ പ്രാധാന്യം നല്കിയതും കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെന്നും അദ്ദേഹം പറഞ്ഞു.പ്രഥമാധ്യാപകൻ ബിജു പുളിക്കിേലേsത്ത്, സ്വാഗതം പറഞ്ഞ പരുപാടിയിൽ സ്കൂൾ മാനേജർ സജി പറമ്പത്ത് അദ്ധ്യക്ഷധ വഹിച്ചു, ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട് സി.സന്തോഷ് കുമാർ, മണ്ഡലം കൺവീനർ ബിജു കോട്ടയിൽ, ജനറൽ സെക്രട്ടറിമാരായ സജിമോൻ വി.എസ്., കെ.പി. അനീഷ്, മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് സ്മിത കെ.ആർ., ശുശീല അനിൽ ,ലിജു സുരേന്ദ്രൻ, കെ. സതീഷ് എന്നിവർ സംസാരിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.