ഇടുക്കി:സേവനങ്ങൾ വാതിൽപടിയിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി പൊതുവിതരണ വകുപ്പ് അറക്കുളം പഞ്ചായത്തിലെ ഏഴാം വാർഡ് പതിപ്പള്ളിയിലെ ചേറാടി ഊരിൽ അനുവദിച്ച സഞ്ചരിക്കുന്ന റേഷൻ കട ഉൽഘാടനം ചെയ്തു.
പതിപ്പള്ളി വാർഡിലെ തെക്കുംഭാഗം, പുളിക്കക്കവല, മേമുട്ടം എന്നിവിടങ്ങളിൽ നേരത്തെ തന്നെ സഞ്ചരിക്കുന്ന റേഷൻ കട നിലവിൽ എല്ലാമാസവുംഎത്തിച്ചേരുന്നുണ്ട്. ട്രൈബൽ ജനവിഭാഗങ്ങൾ ഏറെയുള്ള ഈ മേഘലകളിൽ ഊര് കൂട്ടങ്ങളിലും, ഗ്രാമസഭകളിലും നിരന്തരമായി ഉയർന്ന ആവിശ്യമായിരുന്നു.
സഞ്ചരിക്കുന്ന റേഷൻ കട. ട്രൈബൽ ഡിപ്പാർട്ട് മെൻ്റിലെ ഉദ്യോഗസ്ഥരുടേയും, പഞ്ചായത്തിൻ്റെയും, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഇടപെടൽ മൂലമാണ് ഇപ്പോൾ യാത്രാ പരിമിതികളുള്ള മേഘലകളിൽ ഈ സേവനം ലഭ്യമായത്.എല്ലാമാസവും ഒരു നിശ്ചിത ദിവസം ഈ റൂട്ടുകളിൽ വാഹനത്തിൽ റേഷൻ ഉൽപന്നങ്ങൾ എത്തിച്ച് കൊടുക്കും.. റേഷൻ കടയിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും വാഹനത്തിൽ ഉണ്ടാകും റേഷൻ കടവരുന്ന ദിവസവും, സമയവും
അതാത് ഊര് കൂട്ടങ്ങളുടേയുംവാർഡിലേയും വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും, നേരിട്ടും അറിയിച്ച ശേഷമായിരിക്കും വാഹനം എത്തുകട്രൈബൽ വിഭാഗത്തിൽ പെട്ട ജനവിഭാഗം മാത്രം താമസിക്കുന്ന ചേറാടിയിലെനൂറിന് മുകളിൽ കുടുംബങ്ങൾക്കും, മുന്നൂറിന് മുകളിൽ ജനങ്ങൾക്കും ഇന്ന് ഉൽഘാടനം ചെയ്ത മൊബൈൽ റേഷൻ കട പ്രയോജനപ്പെടും.പതിപ്പള്ളി വാർഡ് മെമ്പർ പി.ഏ വേലുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ
ചേറാടി അംഗൻവാടി ഹാളിൽ നടന്ന യോഗത്തിൽ വച്ച്ഇടുക്കി സബ് കലക്ടർ ശ്രീ.ഡോഅരുൺ എസ് നായർ ഐ.ഏ.എസ് സഞ്ചരിക്കുന്ന റേഷൻ കട ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. ട്രൈബൽ എക്സ്റ്റ്ൻഷൻ ഓഫീസർകെ.ഡി.ലിജി മുഖ്യ പ്രഭാഷണം നടത്തി. റിട്ട. തഹസിൽദാർ കെ.കെ.വിജയൻ, ചേറാടി അംഗൻവാടി വികസന സമിതിയംഗം ബിനീഷ് ചേറാടി, റേഷൻ ലൈസൻസി തോമസ് മീൻപുഴ എന്നിവർ ആശംസകൾ നേർന്നു. ചേറാടിഊര് മൂപ്പൻ പി.സി.
പുരുഷോത്തമൻ സ്വാഗതവും, ട്രൈബൽ പ്രമോട്ടർ അഞ്ചു സുരേഷ് നന്ദിയും രേഖപ്പെടുത്തി.
നൂറ് കണക്കിന് നാട്ടുകാർ പങ്കെടുത്ത പരിപാടിക്ക് ശേഷം വാഹനത്തിൽ നിന്നും അരിയും, പഞ്ചസാരയും, മണ്ണെണ്ണയും അടക്കം റേഷൻ സാധനങ്ങളും, ബില്ലും സബ് കളക്ടർ ജനങ്ങൾക്ക് നൽകി.നാട്ടുകാരോടൊപ്പം ചായയും, പലഹാരങ്ങളും കഴിച്ച ശേഷം ഉടൻ തന്നെ അറക്കുളത്തെ എല്ലാ ഊരുകളും സന്ദർശിക്കുവാൻ എത്തുമെന്നും,
പതിപ്പള്ളി വാർഡിലെ വികസന കാര്യങ്ങളിൽ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും ഊര് നിവാസികൾക്ക് സബ് കളക്ടർ ഉറപ്പ് നൽകിയപ്പോൾ ജനങ്ങൾ വൻകയ്യടിയോടെ അതിനെ വരവേറ്റു.ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.

.jpg)
.jpg)


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.