കോട്ടയം :പള്ളിക്കത്തോട് ഒന്നാം മൈലിൽ ഇന്നലെ രാത്രി അന്യ സംസ്ഥാന തൊഴിലാളി നടത്തിയ ആക്രമണം ചെറുതായി കാണാൻ കഴില്ല.
മറ്റ് സംസ്ഥാന ങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ ഒന്നും തന്നെ പലപ്പോഴും പല സ്ഥാപനങ്ങളും ചെയ്യാത്തത്കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.സൗമ്യ വധ കേസ് നമ്മുടെ മുന്നിൽ ഉണ്ട്.
കൊലപാതകങ്ങളും മോഷണവും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെയും കഞ്ചാവ്,മയക്കുമരുന്ന് മാഫിയകളെയും നിയന്ത്രിക്കുവാനും നിരീക്ഷിക്കുവാനും പ്രദേശികമായി ജാഗ്രത സമിതികൾ ഉണ്ടാക്കുവാൻ ജില്ലാ ഭരണകൂടവും പോലീസും തെയ്യാറാവണം.കഞ്ചാവിന്റെയും മയക്കമരുന്നിന്റെയും ഉപയോഗം കേരളത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രാദേശികമായും അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലും പോലീസ് പെട്രോളിംഗ് ശക്തമാക്കണം.
ഇന്നലെ രാത്രിയിൽ നടന്നത് പോലെയുള്ള അക്രമങ്ങൾ ഇനി ആവർത്തിക്കാതിരിക്കരുത്.
ക്രിമിനൽ പശ്ചാതലമുള്ളവരുടെ ലിസ്റ്റ് തെയ്യാറാക്കാൻ പോലീസ് തെയ്യാറാവാണം. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കതെ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്ന സ്ഥാപന ഉടമകൾക്ക് എതിരെ നിയമ നടപടി കർശനമാക്കണം.
അഖിൽ രവീന്ദ്രൻ
ജില്ലാ സെക്രട്ടറി,
ബിജെപി കോട്ടയം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.