ചെന്നൈ : 29 വർഷത്തെ സേവനത്തിനു ശേഷം മദിരാശി കേരള സമാജത്തിന്റെ കേരളാ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ഡോ. എ. സി. സുഹാസിനി ടീച്ചർക്ക് മദിരാശി കേരള സമാജവും, കേരള സമാജം എഡ്യൂക്കേഷൻ സോസൈറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി.
സമാജം ജനറൽ സെക്രട്ടറി ടി അനന്തന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രൌഡഗംഭീര യോഗത്തിൽ സമാജം പ്രസിഡന്റ് എം ശിവദാസൻ പിള്ള അധ്യക്ഷത വഹിച്ചു
സമാജം ചെയർമാൻ ഗോകുലം ഗോപാലൻ ടീച്ചർക്ക് പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു.
സമാജം വൈസ് പ്രസിഡന്റ്‌മാരായ ഉണ്ണികൃഷ്ണൻ കുമ്പളെങ്ങാട്, പി കെ ബാലകൃഷ്ണൻ, സമാജം ബിൽഡിംഗ് ട്രസ്റ്റ് ചെയർമാൻ Ad. പി രാജേന്ദ്രൻ, എഡ്യൂക്കേഷൻ സോസൈറ്റി ഖജാൻജി ഉദയ കുമാർ കുളക്കുന്നത്ത്,
FAIMA തമിഴ്നാട് ഘടകം പ്രസിഡന്റ് പ്രീമിയർ ജനാർദ്ദനൻ, CTMA ജനറൽ സെക്രട്ടറി എം പി അൻവർ, AIMA ദേശീയ കോർഡിനേറ്റർ മനോജ്, കേരള വിദ്യാലയം പ്രധാന അധ്യാപകൻ എം സതീഷ്, ബിന്ദു അപ്പളം ഉടമ എം എ ഭരതൻ, സമാജം വനിതാ വിഭാഗം അധ്യക്ഷ ബേബി ഷക്കീല,
സമാജം കലാ വിഭാഗം സെക്രട്ടറി സനൽ കുമാർ, വനിതാ വിഭാഗം പ്രവർത്തകർ, നഗരത്തിലെ വിവിധ സഹോദര സംഘടനാ നേതാക്കൾ തുടങ്ങിയവരും ടീച്ചറുടെ സേവനങ്ങളെ പ്രകീർത്തിക്കുകയും ഷാൾ അണിയിക്കുകയു, ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
സുഹാസിനി ടീച്ചർ സമുചിതമായ വാക്കുകളിൽ സദസ്സിനോട് സംസാരിക്കുകയും അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പറയുകയും ചെയ്തു.സമാജം ഖജാൻജിയുടെ നന്ദിപ്രകടനത്തോടെ യോഗത്തിന് പരിസമാപ്തിയായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.