കാവന്‍: യൂറോപ്പില്‍ മലയാളികള്‍ ഏറെ ഉള്ള അയര്‍ലണ്ടില്‍ മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ജൂണ്‍ 28 ബുധനാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് Ballinagh Community ഹാളിലാണ് നടക്കുന്നത്. ഫുഡ് ഫെസ്റ്റ് എന്നതിനപ്പുറം വര്‍ണ്ണശബളമായ പരിപാടികളാണ് നടക്കുന്നത്.
സോൾ ബീറ്റ്‌സ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കുന്ന ഗാനമേളയാണ് ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ആകര്‍ഷകമായ പരിപാടി. ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് വൈവിദ്ധ്യമായ ഫുഡ് സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ദോശയുടെ തമിഴ് പെരുമയും രുചിയും ആവോളം ആസ്വദിക്കാനുള്ള അവസരവും ഫുഡ് ഫെസ്റ്റിലുണ്ട്.
ഡബ്ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ ദോശ ദോശ ‘ യാണ് വായില്‍ കപ്പലോടും രുചികളോടുകൂടിയ വിത്യസ്തങ്ങളായ ദോശയുമായി എത്തുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള ഇന്ത്യൻ കുസിനുകളും കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഈ വർഷത്തെ ഫുഡ് ഫെസ്റ്റിൽ അവരുടെ രുചിയേറിയ ഫുഡ് വെറൈറ്റികളുമായി എത്തുന്നതാണ്.
കാവൻ സോഫ്റ്റ് ഐസ് ക്രീം അവരുടെ വാനിൽ ഐസ് ക്രീം, പോപ്പ് കോൺ, വിവിധ തരത്തിലുള്ള കോഫികൾ തുടങ്ങിയവ ലഭ്യമാക്കും.
കൂടാതെ, ബർഗർ, സോസ്സെജ് തുടങ്ങിയവയുമായി ലൈവ് കുക്കിങ്ങുമായി മറ്റൊരു വാനും ഈ വർഷത്തെ ഫുഡ് ഫെസ്റ്റിനെ വൈവിധ്യമാക്കും.
രുചിയേറിയ ഈ ഫുഡ് ഫെസ്റ്റ് മനോഹര സന്ധ്യയാക്കാൻ സോൾ ബെറ്റ്സിന്റെ ഗാനമേളയും ഉണ്ടാകും.
കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
എന്ന്,
കാവൻ ഇന്ത്യൻ അസോസിയേഷൻ, അയര്‍ലണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.