ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ബി.ജെ.പി.അംഗം സുമിത ഷിജിമോനും പ്രസിഡൻ്റ് ഹാരിസും തമ്മിൽ പഞ്ചായത്ത് ഓഫീസിൽ വാക്കേറ്റം.
വാർഡിലെ വികസന കാര്യത്തിൽ ബിജെപി മെമ്പറെ സംഘപരിവാർ പ്രവർത്തകർ ഫെയ്സ് ബുക്കിൽ പുകഴ്ത്തുകയും മറ്റ് മെമ്പർമാരെ ആക്ഷേപിക്കുകയും ചെയ്തിരുന്നുഇതിന് പിന്നിൽ ബിജെപി മെമ്പർ ശ്രീമതി സുമിതയാണ് എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഹാരിസ് ആരോപിക്കുന്നതായും ബിജെപി മെമ്പറുടെ വാർഡിലെ വികസന പ്രവർത്തനങ്ങൾ പ്രസിഡന്റ് തടഞ്ഞു വെച്ചിരിക്കുന്നതായും ഗ്രാമവാസികളും ബിജെപി നേതൃത്വവും പറയുന്നു.
സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്.
ബിജെപി ജനപ്രതിനിധിയുടെ വാർഡിൽ പ്രസിഡന്റും സംഘവും വികസന കാര്യങ്ങൾക്ക് യാതൊരു ഫണ്ടും അനുവദിക്കുന്നില്ലന്നും വാർഡിലെ വികസന കാര്യങ്ങൾക്ക് പഞ്ചായത്ത് സമിതി നിസ്സഹകരിക്കുകയും പ്രസിഡന്റ് ധിക്കാരപരവും, ജനാധിപത്യവിരുദ്ധവുമായ ഇടപെടൽ നടത്തുന്നതായും ബിജെപി നേതാക്കൾ ആരോപിക്കുന്നു.
തുടർന്നും ബിജെപി ജനപ്രതിനിധി ജയിച്ച വാർഡിൽ നിസ്സഹകരണം പുലർത്തുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.