എബിവിപി മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ട് . സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

തിരുവനന്തപുരം:എബിവിപി സംസ്ഥാന സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് കേരള പോലീസ് പ്രവർത്തകർക്ക് നേരെ നടത്തിയത്.

പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു. പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർക്ക് നേരെ അഞ്ച് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.

കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലായിരുന്നു  സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ വൻ ഉന്തും തള്ളുമാണ് നടന്നത്.

പിന്നാലെ യുവതികളടക്കമുള്ള പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. പുരുഷ പോലീസ് സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. എംജി റോഡ് സ്തംഭിച്ചതോടെ മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

കേരളത്തിലെ സർവ്വകാലശാല എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിനുകുടപിടിക്കുന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !