ന്യൂഡല്‍ഹി: വ്യോമഗതാഗത ചരിത്രത്തില്‍ ടാറ്റ തുടങ്ങി വച്ച കുതിപ്പിന് ചുവടുവെപ്പിനൊരുങ്ങി എയര്‍ബസില്‍ നിന്ന് ഒറ്റത്തവണയായി 500 A320 വിമാനങ്ങള്‍ വാങ്ങുമെന്ന് ഇന്‍ഡിഗോ. ഇന്ധനക്ഷമത കൂടുതലുള്ള A320NEO വിമാനങ്ങള്‍ പ്രവര്‍ത്തനചെലവ് കുറയ്ക്കുമെന്നും അതിലൂടെ കൂടുതല്‍ മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നും ഇന്‍ഡിഗോ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ വാങ്ങല്‍ തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ എയര്‍ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം.
വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ജൂണ്‍ 19 ന് പാരിസ് എയര്‍ ഷോയില്‍വെച്ച് ഇന്‍ഡിഗോ ബോര്‍ഡ് ചെയര്മാന് വി. സുമന്ത്രനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സും എയര്‍ബസ് സിഇഒ ഗില്ലോം ഫോറിയും എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ആന്‍ഡ് ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ ഷെററും ചേര്‍ന്ന് ഒപ്പുവെച്ചു.
കമ്പനി പ്രവര്‍ത്തനമാരംഭിച്ച 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ എയര്‍ബസില്‍ നിന്ന് 1,330 വിമാനങ്ങള്‍ വാങ്ങിയതായും കുറിപ്പില്‍ ഇന്‍ഡിഗോ വ്യക്തമാക്കി. ഈ പുതിയ കരാര്‍ ഇന്‍ഡിഗോയും എയര്‍ബസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇന്‍ഡിഗോ കുറിപ്പില്‍ പറഞ്ഞു. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപണന കരാറാണിതെന്ന് എയര്‍ബസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.