യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് ഇനി 30 ദിവസം കൂടി താമസ കാലാവധി നീട്ടാം. 60 ദിവസത്തെ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കാണ് ഇനി മുപ്പത് ദിവസം കൂടി താമസം നീട്ടാന്‍ സാധിക്കുന്നത്.
കൂടാതെ ഇങ്ങനെ പരമാവധി തങ്ങാൻ കഴിയുക 120 ദിവസം ആയിരിക്കും. കൂടാതെ വിസ ഏജന്റിനെ ബന്ധപ്പെട്ടുകൊണ്ട് സന്ദര്‍ശക വിസ പരമാവധി 120 ദിവസം വരെ നീട്ടാന്‍ കഴിയുന്നതാണ്. എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു.എ.ഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തന്നെ വിസ നടപടികളില്‍ യു.എ.ഇ വരുത്തുന്ന മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഈ നടപടി ക്രമങ്ങളും നടപ്പില്‍ വരുന്നത്.
എന്നാല്‍ ദുബൈയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കുളള 10 ദിവസത്തെ ഗ്രേസ് പീരീഡ് ഇനി അനുവദിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മുന്‍പ് വിസയുടെ കാലാവധി കഴിഞ്ഞും അധികം താമസിക്കാന്‍ അനുവദിച്ചിരുന്ന 10 ദിവസത്തെ കാലാവധിയാണ് നിര്‍ത്തലാക്കുന്നത്. ഇനി മുതല്‍ രാജ്യത്ത് വിസ കലാവധി കഴിഞ്ഞ് താമസിക്കുന്നവര്‍ക്ക് പ്രതിദിനം 50 ദിര്‍ഹം വീതം പിഴ ഈടാക്കേണ്ടി വരും. അതിനാല്‍ തന്നെ ദുബൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ പിഴ ഒഴിവാക്കാന്‍ വിസ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ രാജ്യം വിടേണ്ടതാണെന്ന് വിവിധ ട്രാവല്‍ ഏജന്‍സികളിലെ പ്രതിനിധികള്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.