നോര്‍ക്ക യു.കെ "ടാലന്റ് മൊബിലിറ്റി ഡ്രൈവ്” 2023

നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും യു.കെയില്‍ അവസരങ്ങള്‍..

ആരോഗ്യമേഖലയിലെ പ്രൊഫ,ണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന "ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. ഇതുവഴി നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെ യിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതുവഴി സാധ്യമാണ്. 

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET  ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ  ബയോഡാറ്റ, OET  /IELTS സ്കോർ ,  ബിരുദം /ഡിപ്ലോമ സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്സിംഗ് രജിസ്‌ട്രേഷൻ, എന്നിവ  സഹിതം അപേക്ഷിക്കുക. 

ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് (ബി എസ് സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് (ബി എസ് സി) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് (ബി എസ് സി) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു  സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ്  വേണ്ടത്. 

മിഡ്വൈഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്സുമാർക്ക് നഴ്സിംഗ്  ഡിപ്ലോമ 2 വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ  പ്രവൃത്തിപരിചയം ആവശ്യമില്ല.  അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1 വർഷം മിഡ്വൈഫ്റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP ) അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റ് അല്ലെങ്കിൽ BSc അനസ്തേഷ്യ ടെക്നോളജിസ്റ്റ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 

ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

#Norka #Norkaroots #nurses #health #UKrecruitment #nifl #IELTS #OET #ielts #healthcare #educational #NHSJobs

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !