2000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ 500 രൂപ നോട്ടുകൾ പിന്‍വലിക്കുന്നു.. വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ

മുബൈ: 2000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ 500 രൂപ നോട്ടുകൾ പിൻവലിച്ച് 1000 രൂപ നോട്ടുകൾ തിരിച്ചെത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ. 

വ്യാജ പ്രചരണം വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് ഗവർണർ അഭ്യർത്ഥിച്ചു. 500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും കൊണ്ടുവരാനോ റിസർവ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്”- ശക്തികാന്ത ദാസ് പറഞ്ഞു. 

2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്ക് കൂട്ടേണ്ടതില്ല. കൈമാറ്റത്തിനുള്ള നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്. പക്ഷെ സെപ്തംബറിലെ അവസാന ദിവസങ്ങൾ വരെ കാത്തിരിക്കരുത്”- ശക്തികാന്ത ദാസ് പറഞ്ഞു.

2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ ഗവർണർ അറിയിച്ചു. ആകെ 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളിൽ 1.80 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളിൽ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് വന്നത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. .
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !